Two Minutes
Two Minutes
ഓട്ടൊയിൽനിന്നിറങ്ങി നടക്കുംബോൾ നലല്ല വെയിലുണ്ടയിരുന്നു. അവൻ മെല്ളെ ഒന്ന് മേലോട്ടു നൊക്കി, ശോ എന്തൊരു വെയിലാണിത്, കണ്ണുമഞ്ഞളിച്ചു പോയി. ഇങ്ങനെപോയാ എങ്ങനാ ഇവിടെ ജീവിക്കുക. അവൻ മനസ്സിൽ പിറുപിറുത്തു. ഓട്ടോയിൽനിന്നിറങ്ങി നേരെ നടന്നു, ആദ്യത്തെ റൈറ്റ് എടുക്കാനാണ് അവൾ പറഞ്ഞത്. ഇനി കുറച്ചുകൂടി നടന്നാ മതി . അവൻ നടത്തത്തിന് ഇത്തിരി സ്പീഡ് കൂട്ടി.
വഴിവക്കിൽ ഇളനീർ വിൽക്കാൻ വച്ചിരുന്നത് കണ്ടപ്പോൾ മനസിനാകെയൊരു ഉന്മേഷം വന്നതു പോലെ തോന്നി അവന് . കടയില്കയറി ഒരു ഇളനീർ കുടിച്ചുകൊണ്ട് അവൻ ആലോചിച്ചു പത്തുമണിക്ക് വരാനാണ് അവൾ പറഞ്ഞിരുന്നത്, അപ്പോൾ ഇനിയും പതിനഞ്ചു മിനുട്ടുണ്ട്. ഇളനീരിനു കാശുകൊടുക്കുമ്പോൾ അവൻ ആലോചിച്ചു ഒരു ഇളനീരിനു നാൽപതു രൂപയോ? എൻ്റെ ദൈവമേ !. വീട്ടിൽ ഉള്ളപ്പോൾ ആർക്കും വേണ്ടാത്ത സാധനമാ !. വീട്ടിൽ വെക്കേഷന് പോകുമ്പോ ‘അമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു “വെറുതെയിരിക്കുന്ന നേരം രണ്ടു ഇളനീർ കുടിച്ചുകൂടെ നിനക്ക്?” ഞാൻ കഴിഞ്ഞിട്ടേ ഉള്ളൂ അമ്മക്ക് എന്തും, അത്രയ്ക്ക് ഇഷ്ടമാണ് .
ആലോചിച്ചാലോച് അവൻ പാർക്കിൽ എത്തി. അവൻ ചുറ്റും ഒന്ന് തിരഞ്ഞു, അവൾ വന്നിട്ടുണ്ടോ എന്ന്. ആ തിരച്ചിലിനു അവസാനമായി അവൻ അവളെ കണ്ടു, കുറച്ചു ദൂരെയുള്ള ഒരു മാവിൻചോട്ടിൽ ഒരു മഞ്ഞ ചുരിദാർ ഇട്ടുകൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു.വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും അവൾ സുന്ദരി തന്നെ ആയിരുന്നു. “ഈ പെണ്ണ് നേരത്തെതന്നെ വന്നോ” അവളെ കണ്ടയുടൻ അവൻ മനസ്സിൽ ചോദിച്ചു . അവനെ കണ്ടയുടൻ അവൾ ചിരിച്ചു. ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു ആ ചിരിക്ക്.
എന്റെ കൂട്ടുകാരൻറെ കൂട്ടുകാരിയുടെ കൂട്ടുകാരിയാണ് ഇവൾ, അങ്ങനെയാണ് പരിചയപ്പെട്ടത്. ആദ്യം ഫോണിലൂടെയാണ് പരിചയപ്പെട്ടത്. പിന്നെപ്പിന്നെ ഇടക്കിടക്ക് സംസാരിക്കുമായിരുന്നു, പിന്നെ അതൊരു ശീലമായി, മണിക്കൂറുകളോളം ദൈർഘ്യമുള്ള സംസാരങ്ങൾ. ഇപ്പൊ ഒരു വര്ഷം തികയുന്നു. ഒരുപാടു കാര്യങ്ങൾ ഷെയർ ചെയ്തു. എപ്പോഴും അവൾതന്നെയായിരുന്നു വിളിക്കാറുള്ളത്, ഒരു ജോലിയും കൂലിയും ഇല്ലാത്ത എൻറെ കയ്യിൽ എവിടന്നാ ക്യാഷ് . പരസ്പരം അറിയാത്ത കാര്യങ്ങൾ വളരെ കുറച്ചു മാത്രം. ഒരു നല്ല സൗഹൃദം!. ഇന്നലെ ആയിരുന്നു അവൾ ചോദിച്ചത് “ഇതിപ്പോ ഒരുപാടു കാലമായില്ലേ ഫോണിലൂടെ സംസാരിക്കുന്നു, നമുക്കൊന്ന് കണ്ടാലോ ?” “ഓ പിന്നെന്താ” എന്നായിരുന്നു എന്റെ മറുപടി . അങ്ങനെയാണ് ഈ മീറ്റിംഗ് ഉണ്ടായതു.
“നീ എന്തൂട്ടാ മോനെ ഇങ്ങനെ ആലോചിക്കുന്നേ ?” ആ ചോദ്യം അവനെ ചിന്തയിൽനിന്നുണർത്തി. അവൻ ഒരു അളിഞ്ഞ ചിരിയോടെ അവളോട് ചോദിച്ചു “ഹേയ് ഹായ് , എന്താ മോളെ വിശേഷങ്ങൾ? “. “ഹമ് സുഖം തന്നെ മോനെ…..
ആ സംസാരങ്ങൾ മണിക്കൂറുകളോളം നീണ്ടുനിന്നു. സംസാരിച്ചു സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഒടുവിൽ യാത്ര പറയാൻ നിക്കുമ്പോ അവൾ അവനോട് ചോദിച്ചു “നിനക്ക് എന്നെ ഇഷ്ടമാണോ? എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ” അവൻ്റെ ഉള്ളിൽ നിന്ന് ഒരു മറുപടിക്കു വേണ്ടി അവൾ കാത്തുനിന്നു . കുറച്ചു സമയത്തിന് ശേഷം അവൻ പറഞ്ഞു “ഞാൻ ഇതിനുള്ള മറുപടി ഒരു രണ്ടു ദിവസം കഴിഞ്ഞിട്ട് പറയാം”..
തിരിച്ചു നടക്കുമ്പോൾ അവൻ ആലോചിച്ചു അവൾക്കു സംഘടമായിട്ടുണ്ടോ ആവോ…എനിക്കും അവളെ ഇഷ്ടമാണ്, ചുമ്മാ ഒരു സർപ്രൈസിന് വേണ്ടിയാണ് ഒരു രണ്ടു ദിവസത്തെ ഗാപ് ചോദിച്ചത്. രണ്ടു ദിവസത്തിനു ശേഷം നേരിട്ട് വന്നു അവളോട് പറയണം “എനിക്ക് നിന്നെ ഇഷ്ടമാണെന്ന് “.
അന്ന് അവൻ കുറച്ചു നേരത്തെതന്നെ എണീച്ചു, കുളിച്ചു ഡ്രസ്സ് മാറി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. ഇന്നാണ് ആ മൂന്നാമത്തെ ദിവസം, ഇഷ്ടമാണെന്നു പറയുമ്പോ ഉണ്ടാവാൻ പോകുന്ന, അവളുടെ മുഖത്തെ ചിരി അവൻ മനസ്സിൽ ആലോചിച്ചു.
പതിവില്ലാതെ അവൻ കുറച്ചു സ്പീഡിലാണ് അവൻ അന്ന് ബൈക്കോടിച്ചതു, പക്ഷേ ആ യാത്രക്ക് മിനിറ്റുകളുടെ ദൈർഘ്യമാണുണ്ടായിരുന്നത് എന്ന് അവന് അറിയില്ലായിരുന്നു. എതിരിൽനിന്നു വന്ന ഒരു ലോറിയിൽ ഇടിച്ചു തെറിച്ചു വീഴുമ്പോ അവന്റെ മനസ് അവളെ ഒന്നു കാണാൻ കൊതിച്ചിരുന്നു, ഒരു രണ്ടു മിനിട്ടു സമയമായിരുന്നു അവൻ ദൈവത്തിനോട് അപേക്ഷിച്ചത് “അവളോട് ഇഷ്ടമാണെന്നു പറയാൻ “…
ചിലപ്പോൾ അങ്ങനെയാണ്,ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ നടക്കുക. ഒടുവിൽ തൻ്റെ ചുടുചോരയിൽ തൻ്റെ ടീഷർട്ടിൽ അവൻ “ഐ ലവ് യു” എന്ന മൂന്നു വാക്കുകൾ എഴുതികൊണ്ടു യാത്രയായി . ആ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു, എന്തോ പറയാനുള്ളത് പറഞ്ഞു തീർത്തത് പോലെ. ഒരുപക്ഷെ അവൻ ആലോചിച്ചിരിക്കാം അവൻ ഇത് പറയുമ്പോഴുള്ള അവളുടെ ചിരി.
കൂട്ടുകാരെ സ്നേഹത്തിനു ഒരുക്കലും ഗാപ് വാക്കാതിരിക്കുക, നമുക്ക് കിട്ടിയ ഈ ജീവിതം സ്നേഹിക്കാനുള്ളതാണ്, സ്നേഹിച്ചു മരിക്കാനുള്ളതാണ് അല്ലാതെ ഉള്ളിലേ സ്നേഹം അടക്കിപിടിക്കാനുള്ളതല്ല. നമ്മുടെ ജീവിതത്തിലെ ഓരോ സെക്കൻഡ്സും വളരെ വിലയുള്ളതാണ്, പോയാൽ തിരിച്ചു കിട്ടാത്തത്.
Kindest Regards
Sibeesh Venu